ബോളിവുഡ് താരം രാജീവ് കപൂര്‍ അന്തരിച്ചു.

0
527

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:ബോളിവുഡ് താരം രാജീവ് കപൂര്‍ അന്തരിച്ചു.58 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്‍റെയും കൃഷ്ണ രാജ് കപൂറിന്‍റെയും മകനാണ് രാജീവ് കപൂര്‍.ഋഷി കപൂര്‍, രണ്‍ദീര്‍ കപൂര്‍ എന്നിവര്‍ സഹോദരന്മാരാണ്.

1983 ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂര്‍ അഭിനയരംഗത്തെത്തുന്നത്.തുടര്‍ന്ന് ആസ്മാന്‍, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയതു.സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും രാജീവ് കപൂര്‍ പ്രശസ്തനാണ്.1996 ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.

നടന്‍ രാജീവ് കപൂറിന് യുഎസ് മലയാളിയുടെ ആദരാഞ്ജലികള്‍..

Share This:

Comments

comments