രാ​ജ്യ​ത്തിന്‍റെ  ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി നിര്‍മ്മാണ ന​ട​പ​ടി​ക​ള്‍ അവസാനഘട്ടത്തിലെന്ന്‍ റി​സ​ര്‍​വ്​ ബാ​ങ്ക്.

0
325

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:രാജ്യത്തിന്‍റെ  ഡിജിറ്റല്‍ കറന്‍സി നിര്‍മ്മാണ നടപടികള്‍ അവസാനഘട്ടത്തിലെന്ന്‍ റിസര്‍വ് ബാങ്ക്.റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ബി.പി. കനുന്‍ഗൊയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബാങ്കിന്‍റെ സമിതി ഡിജിറ്റല്‍ കറന്‍സിയുടെ രൂപത്തെപ്പറ്റി പഠിച്ചുവരുകയാണെന്നും ഇതേപ്പറ്റി ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍  ശക്തികാന്ത ദാസ്‌ പറഞ്ഞു.

ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന് സ്വന്തം ഡിജിറ്റല്‍ കറന്‍സിയുമായി ആര്‍.ബി.ഐ രംഗത്തുവരുന്നത്.രാജ്യത്ത് മറ്റ് ഡിജിറ്റല്‍ കറന്‍സികള്‍ നിരോധിക്കാനും കേന്ദ്രം നീക്കം നടത്തിയിരുന്നു.

Share This:

Comments

comments