താരസംഘടന അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു.

0
474

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:താരസംഘടന അമ്മയുടെ ആസ്ഥാന മന്ദിരം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.എറണാകുളം കലൂരില്‍ ദേശാഭിമാനി റോഡില്‍ അത്യാധുനിക രീതിയില്‍  10 കോടിയോളം രൂപ ചെലവിട്ടാണ് അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം നിര്‍മിച്ചിരിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെട്ട ചടങ്ങില്‍  നൂറ് പേര്‍ക്കാണ് പ്രവേശനമുണ്ടായത്.

2019 നവംബറില്‍ ആരംഭിച്ച കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് മാസത്തെ സമയപരിധിയാണ്  നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മാണം വൈകുകയായിരുന്നു.സംഘടന പ്രവര്‍ത്തനം ആരംഭിച്ച്‌ 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

Share This:

Comments

comments