എസ് എസ് എല്‍ സി പരീക്ഷയുടെ ടൈംടേബിള്‍ പുനക്രമീകരിച്ചു.

0
360

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ ടൈംടേബിള്‍ പുനക്രമീകരിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 17 ന് ആരംഭിച്ച്‌ 30 ന്പൂര്‍ത്തിയാകും.. 22 മുതലുള്ള ദിവസങ്ങളിലെ പരീക്ഷകളിലാണു മാറ്റം. ഫിസിക്സ്, സോഷ്യല്‍ സയന്‍സ്, ഒന്നാം ഭാഷ പാര്‍ട്ട് 2 (മലയാളം / മറ്റു ഭാഷകള്‍), ബയോളജി എന്നീ വിഷയങ്ങളുടെ തീയതികള്‍ മാറ്റി.ഉച്ചയ്ക്കുശേഷമാണ് പരീക്ഷകള്‍ നടത്തുന്നത്.വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷo 1.40നും വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷo 2.40നും പരീക്ഷ ആരംഭിക്കും.

മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ ഒന്നിന് ആരംഭിച്ച്‌ അഞ്ചിന് അവസാനിക്കും.

 

പുതുക്കിയ ടൈംടേബിള്‍

മാര്‍ച്ച്‌ 17 ബുധന്‍     1.40 – 3.30 ഒന്നാം ഭാഷ പാര്‍ട്ട് 1(മലയാളം / മറ്റു ഭാഷകള്‍)
മാര്‍ച്ച്‌ 18  വ്യാഴം    1.40 – 4.30 ഇംഗ്ലിഷ്
മാര്‍ച്ച്‌ 19 വെള്ളി     2.40 – 4.30 ഹിന്ദി/ ജനറല്‍ നോളജ്
മാര്‍ച്ച്‌ 22 തിങ്കള്‍      1.40 – 4.30 സോഷ്യല്‍ സയന്‍സ്
മാര്‍ച്ച്‌ 23 ചൊവ്വ      1.40 – 3.30 ഒന്നാം ഭാഷ പാര്‍ട്ട് 2
മാര്‍ച്ച്‌ 25 വ്യാഴം     1.40 – 3.30 ഫിസിക്സ്
മാര്‍ച്ച്‌ 26  വെള്ളി    2.40- 4.30 ബയോളജി
മാര്‍ച്ച്‌ 29  തിങ്കള്‍     1.40- 4.30 മാത്‌സ്

മാര്‍ച്ച്30 ചൊവ്വ       1.40 – 3.30 കെമിസ്ട്രി

 

 

Share This:

Comments

comments