ജോണ്സണ് ചെറിയാന്.
ദുബായ്:ക്രിക്കറ്റിലെ ഓരോ മാസവും ഒന്നാമതെത്തുന്ന താരങ്ങളെ കണ്ടെത്താന്‍ ഐസിസി പ്ലേയര്‍ ഓഫ് ദി മന്ത് പുരസ്കാരo ഏര്‍പ്പെടുത്തുന്നു.. 2021 ജനുവരി മുതലാണ് പുരസ്കാരം നല്കി തുടങ്ങുന്നത്. മുന്‍ കളിക്കാര്‍, ബ്രോഡ്കാസ്റ്റേഴ്സ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങിയ ഐസിസിയുടെ വോട്ടിങ് അക്കാദമിക്ക് തൊണ്ണൂറു ശതമാനം വോട്ട് ആരാധകര്‍ക്ക് പത്ത് ശതമാനം വോട്ട് എന്നിങ്ങനെയാണ് വോട്ടിംഗ് പാറ്റെണ്.മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്, റിഷഭ് പന്ത് എന്നീ ഇന്ത്യന്‍ താരങ്ങള്‍ ജനുവരി മാസത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.