ഇന്ത്യയ്ക്കെതിരായ ടെസ്റ്റ്‌ പരമ്പര:ഇംഗ്ലണ്ട് താരങ്ങള്‍ ചെന്നൈയിലെത്തി.

0
113

ജോണ്‍സണ്‍ ചെറിയാന്‍.

ചെന്നൈ:ഇന്ത്യയ്ക്കെതിരെ  ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റിന് മുന്നോടിയായി  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ചെന്നൈയിലെത്തി.ഇന്ത്യയ്‌ക്കെതിരായ നാല് മത്സരങ്ങളുള്ള ടെസ്റ്റ്‌ പരമ്പരക്കുവേണ്ടി ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ നേതൃത്വത്തിലാണ്  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിയത്.ശ്രീലങ്കയിലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടാത്ത ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, റോറി ബേണ്‍സ് എന്നിവര്‍ ഞായറാഴ്ച ചെന്നൈയിലെത്തിയിരുന്നു. ഇന്ത്യന്‍ ടീമും ഇന്ന് ചെന്നൈയില്‍ എത്തും. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാകും.

Share This:

Comments

comments