ബാള്‍ട്ടിമോര്‍ കൈരളിക്ക് നവ സാരഥികള്‍, ഭാരവാഹികള്‍ മലയാളി മങ്കമാര്‍.

0
97

ജോയിച്ചൻ പുതുക്കുളം.

ബാള്‍ട്ടിമോര്‍: അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളി സംഘടനകള്‍ക്ക് മാതൃക കാട്ടി ബാള്‍ട്ടിമോര്‍ കൈരളി ചരിത്ര സത്യത്തിനു സാക്ഷ്യം വഹിച്ചിരുന്നു. 2021 പ്രവര്‍ത്തന വര്‍ഷത്തിലെ ഭരണ സമിതിയില്‍ സ്ത്രീ സാന്നിധ്യത്തിന് വമ്പച്ച മുന്നേറ്റം. സ്ത്രീ ശാക്തീകരണം വെറുമൊരു മിഥ്യ അല്ല എന്നതിന് ശക്തമായ ഒരു അടയാളം. ഭരണസമിതിയിലെ പ്രമുഖ സ്ഥാനങ്ങള്‍ എല്ലാം വഹിക്കുന്നത് മലയാളി മങ്കകള്‍. സബീന നാസര്‍, ഡോ.അല്‍ഫോന്‍സാ റഹ്മാന്‍, ഷീബ അലോഷ്യസ്, ശ്രീമതി ജിലു ലെന്‍ജി എന്നിവര്‍ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി , ട്രെഷറര്‍ എന്നീ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടു .

 

ഭാരവാഹികള്‍ എല്ലാവരും അനേക വര്‍ഷങ്ങളായി കൈരളിയില്‍ ശ്രദ്ധേയമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരാണ്. കര്മകുശലതയും അര്‍പ്പണമോനോഭാവവും അനേക വര്ഷങ്ങളുടെ പരിചയസമ്പത്തുമാണ് മുന്നോട്ടുള്ള പന്ഥാവില്‍ ഇവരുടെ വഴിവിളക്കും . നൈസര്ഗികമായിത്തന്നെ ഒരു മലയാളി സമൂഹത്തിനു പ്രശോഭിക്കുവാനുള്ളശേഷി നല്‍കുവാന്‍ ഞങ്ങള്‍ കരുത്തരാണ് എന്നത് അവരുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ നേര്‍ സാക്ഷ്യവും ധവളപത്രവും . ബാള്‍ട്ടിമോര്‍ മലയാളീ സമൂഹം ഹൃദയം തുളുമ്പുന്ന സ്‌നേഹപരിലാളനകളോടെയാണ് ഈ സാമൂഹിക പ്രതിബദ്ധതയെ ഹൃദയത്തില്‍ ആവാഹിക്കുന്നത്.

 

2021 ജനുവരി 23 ശനിയാഴ്ച നടന്ന യോഗത്തിലാണ് ചരിത്രപരമായ ഈ സംഭവത്തിനു തുടക്കമായത്. ഇവര്‍ക്കൊപ്പം അന്‍പതില്പരം ഭരണസമിതി അംഗങ്ങളും സ്ഥാനമാനങ്ങള്‍ ഏറ്റെടുത്തു . പകര്‍ച്ചവ്യാധിയുടെ കരാളഹസ്തങ്ങളുടെ നടുവിലും നിയമസംഹിതകളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് കൈരളിക്കു പുതിയ മാനങ്ങള്‍ തേടുമെന്ന് ഏവരും ദൃഢപ്രതിജ്ഞ ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക കൈരളി ഓഫ് ബാള്‍ട്ടിമോര്‍.കോം

Share This:

Comments

comments