ജനുവരി 27 വരെ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരും.

0
92

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ജനുവരി 27 വരെ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മാത്രമാണ് മഴ ലഭിച്ചത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കുറഞ്ഞ താപനില ഗണ്യമായി കുറഞ്ഞു.കൊല്ലം ജില്ലയില്‍ താപനില സാധാരണയില്‍നിന്നും താഴ്ന്ന നിലയിലും കണ്ണൂര്‍ ജില്ലയില്‍ സാധാരണയില്‍നിന്നും ഉയര്‍ന്ന നിലയിലുമായിരുന്നു. ഇന്ന് തൃശൂര്‍ ജില്ലയിലെ വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെല്‍ഷ്യസ്.22ന് ഒന്നോ രണ്ടോ ഇടങ്ങളില്‍ മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളില്‍ ഒന്നും തന്നെ മഴ മുന്നറിയിപ്പ് ഇല്ല.

Share This:

Comments

comments