ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പര:ആദ്യ രണ്ട് മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല.

0
108

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനം.കൊവിഡ് സാഹചര്യത്തില്‍ താരങ്ങളുടേയും കാണികളുടേയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി അഞ്ചിന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ആദ്യ  ടെസ്റ്റിന് തുടക്കമാകും.മത്സരത്തിലെ രണ്ടാമത്തെ ടെസ്റ്റും ഇവിടെത്തന്നെയാണ് നടക്കുക.മൂന്നും നാലും ടെസ്റ്റുകള്‍ അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേറ സ്റ്റേഡിയത്തിലാണ് നടക്കുo.ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള 18 അംഗ സ്‌ക്വാഡിനെ ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.

Share This:

Comments

comments