ജോണ്സണ് ചെറിയാന്.
തൃശൂര്‍:പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 സീറ്റിലും ബിജെപി സ്ഥാനാര്‍ഥികളുണ്ടാകും. സിനിമാ താരങ്ങളുള്‍പ്പെടെ സ്ഥാനാര്‍ഥി പരിഗണനയിലുണ്ട്. ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും മുരളീധരന് വ്യക്തമാക്കി.കഴക്കൂട്ടം മണ്ഡലത്തില്‍നിന്നും വി.മുരളീധരന് മത്സരിച്ചേക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ കണ്ടതായാണ് സൂചന.