പത്ത് റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

0
97

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ലെവല്‍ക്രോസ് വിമുക്ത കേരളം ലക്ഷ്യമാക്കി പത്ത് റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ(മലമ്പുഴ)വാടാനാംകുറുശ്ശി(പട്ടാമ്പി),താനൂര്‍-തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്.നമ്മുടെ നാടിന്‍റെ  വികസനം ത്വരിതപ്പെടുത്തുവാന്‍ തടസരഹിതമായ ഒരു റോഡ് ശൃംഖല അനിവാര്യമാണെന്നും  അത് യാഥാര്‍ത്ഥ്യമാക്കുന്നത്തിന്‍റെ  ഭാഗമായാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഈ നിര്‍മാണങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.251.48 കോടി രൂപയുടെ മുടക്ക്  മുതലാണ്‌ പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പറേഷനാണ് മേല്‍പാലങ്ങളുടെ നിര്‍മാണ ചുമതല.

Share This:

Comments

comments