ജോണ്സണ് ചെറിയാന്.
തിരുവനന്തപുരം:ബസ് ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്.ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് 8 ല്‍ നിന്നും 12 രൂപയാക്കണമെന്നും കിലോമീറ്ററിന് 90 പൈസയെന്നത് 2 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.ഒരു വര്‍ഷത്തേക്ക് നികുതി ഒഴിവാക്കി നല്‍കണമെന്നും ക്ഷേമനിധി അടക്കുന്നതിന് ഒരു വര്‍ഷം സാവകാശം നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.