ഇടിച്ചെറിയ ചാക്കോ ഹൂസ്റ്റണില്‍ നിര്യാതനായി. പൊതുദര്‍ശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച.

0
266

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: കൊട്ടാരക്കര പുത്തൂര്‍ പറങ്കിമാമൂട്ടില്‍ പരേതരായ ഐ.ഇടിച്ചെറിയയുടെയും കുഞ്ഞമ്മ ഇടിച്ചെറിയയുടെയും മകന്‍ ഇടിച്ചെറിയ ചാക്കോ (കുഞ്ഞുമോന്‍) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: സാറാമ്മ ചാക്കോ തീയാടിക്കല്‍ കുറ്റിക്കണ്ടത്തില്‍ കുഴിവേലികാവുങ്കല്‍ കുടുംബാംഗമാണ്.

 

1974ല്‍ ഹൂസ്റ്റണിലെ പവല്‍ ഇന്‍ഡസ്ട്രീസില്‍ ജോലിയില്‍ പ്രവേശിച്ച പരേതന്‍ ദീര്‍ഘവര്‍ഷങ്ങളായി അവിടെ ലീഡ് മാനേജറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.ഹൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്.

 

മക്കള്‍: അലക്‌സ് ചാക്കോ, സൂസന്‍ ചാക്കോ (ഇരുവരും ഹൂസ്റ്റണ്‍). മരുമക്കള്‍ : ബിയാങ്ക, ജേസണ്‍ തോമസ് (ഇരുവരും ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍: ക്‌സാന്‍ഡര്‍, ജൂഡ്, സേത്ത്. ഷാന്‍
സഹോദരങ്ങള്‍: പരേതനായ സി.ജോര്‍ജ്, ലിസി സ്കറിയ, മോളി തോമസ്, അമ്മിണി ലോനപ്പന്‍, ഏബ്രഹാം ഇടിച്ചെറിയ (ബാബു- ഹൂസ്റ്റണ്‍), ഇടിച്ചെറിയ മാത്യു (അച്ചു- ഹൂസ്റ്റണ്‍)

 

പൊതുദര്‍ശനം : ജനുവരി 24 ന് ഞായറാഴ്ച വൈകുന്നേരം 5-7 വരെ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം (1310, N Main St, Pearland, TX 77581)

 

സംസ്കാര ശുശ്രൂഷകള്‍: ജനുവരി 25 ന് തികളാഴ്ച 2 മണിക്ക് (സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ( 1310, N Main St, Pearland, TX 77581) ശുശ്രൂഷകള്‍ക്ക് ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇടിച്ചെറിയ മാത്യു (അച്ചു) – 832 651 1591

Share This:

Comments

comments