ഫൊക്കാന വിമന്‍സ് ഫോറം ഉദ്ഘാടനം ജനുവരി 23ന്, മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യാതിഥി.

0
118

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്സി:ഫൊക്കാനയുടെ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക പ്രവര്‍ത്തനോട്ഘാടനം ജനുവരി 23 നു രാവിലെ ന്യൂയോര്‍ക്ക് സമയം 10 ന് (ഇന്ത്യന്‍ സമയം രാത്രി 8.30) വെര്‍ച്വല്‍ മീറ്റിംഗിലൂടെ മന്തി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. സ്‌നേഹസ്പര്‍ശം എന്ന പേരില്‍ നടത്തുന്ന വിമന്‍സ് ഫോറത്തിന്റെ ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മലയാള രാഷ്ട്രീയ-സിനിമ-ഉദ്യോഗസ്ഥ തലത്തിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി അറിയിച്ചു.

 

ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വീണ ജോര്‍ജ് എം.എല്‍ എ, കേരള കോണ്‍ഗ്രസ് എം. വനിത നേതാവ് നിഷ ജോസ്, മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളായ മഞ്ജു വാര്യര്‍, മന്യ നായിഡു, അഭിരാമി സുരേഷ്, ജഡ്ജ് ജൂലി മാത്യു, റോക്ലാന്‍ഡ് കൗണ്ടി മജോറിറ്റി ലീഡര്‍ ഡോ.ആനി പോള്‍, കേരള പോലീസ് ഹൈടെക്ക് സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഇ.എസ് ബിജുമോന്‍, വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍, പ്രമുഖ വനിത വ്യവസായി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ലോക പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു പ്രസംഗിക്കും.

 

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ റീലേഷന്‍സ് ചെയര്‍പേഴ്‌സണ്‍ മിനി സാജന്‍,ഫൊക്കാന വിമന്‍സ് ഫോറം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ രമ ജോര്‍ജ്, ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര എന്നിവരും ആശംസകള്‍ നേരും. വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി സ്വാഗതവും സെക്രെട്ടറി ഡോ. സജിമോന്‍ ആന്റണി നന്ദിയും പറയും.

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ അമ്പതോളം പേര്‍ വരുന്ന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍മാരും റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, വിമന്‍സ് ഫോറം ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ചെയര്‍ പേഴ്‌സണ്‍ മിനി സാജന്‍, ഫൊക്കാന വിമന്‍സ് ഫോറം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ രമ ജോര്‍ജ്, ഇന്റര്‍നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സിമി റോസ് ബെല്‍ ജോണ്‍, സൂസി ജോയി, ദീപ്തി വിജയകുമാര്‍, വിമന്‍സ് വിമന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത പോള്‍, മേരി ഫിലിപ്പ്, മോണിക്ക സണ്ണി, ഡോ. ബ്രിജിറ്റ് ജോര്‍ജ്, ഡോ.സൂസന്‍ ചാക്കോ, മഞ്ജു ജോണ്‍, ബിലു കുര്യന്‍, രേവതി പിള്ള, തൃഷ സദാശിവന്‍, ഡോ. മഞ്ജു സാമുവേല്‍, സുനിത ഫ്‌ലവര്‍ഹില്‍, താര കുര്യന്‍, വിമന്‍സ് ഫോറം മുന്‍ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട്, ഫൊക്കാന മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ള, കണ്‍വെന്‍ഷന്‍ കമ്മിറ്റി കോ-ചെയര്‍ ലിബി ഇടിക്കുള, കേരള അസോസിയേഷന്‍ ഓഫ് കണക്റ്റിക്കറ്റ് പ്രസിഡണ്ട് ഷൈനി പുരുഷോത്തമന്‍, വിമന്‍സ് ഫോറം നാഷണല്‍ കമ്മിറ്റി മെമ്പമാരായ ഡോ. മഞ്ജുഷ ഗിരീഷ്, അബ്ജ അരുണ്‍, പ്രിയ നായര്‍, ലീല ജോസഫ്, മരിയ തോട്ടുകടവില്‍, ഷൈന്‍ ആല്‍ബര്‍ട്ട്, ഡെയ്‌സി തോമസ് , മേരിക്കുട്ടി മൈക്കിള്‍, ഉഷ ചാക്കോ, ഫെമിന്‍ ചാള്‍സ്, രഞ്ജിനി പ്രശാന്ത് , ഡോ. മഞ്ജു ഭാസ്കര്‍, റീനമോള്‍ അലക്‌സ്, റീനു ചെറിയാന്‍ , എല്‍സി മരങ്ങോലി, സരൂപ അനില്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍മായ ഗ്രേസ് മരിയ ജോസഫ്, ഗീത ജോര്‍ജ്, എന്നിവര്‍ ആണ് വിമന്‍സ് ഫോറത്തിന്റെ മുഖ്യ സംഘാടകര്‍.

 

വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് പെര്‍ഫോര്‍മന്‍സും ഉണ്ടായിരിക്കും. ഫ്ളവേഴ്സ് ടി.വി. യു.എസ്.എയുടെ സിംഗ് ആന്‍ഡ് വിന്‍ സംഗീത മത്സരത്തിലെ വിജയികളായ എലിസബത്ത് ഐപ്പ്, ഡോ.ഡയാന ജെയിംസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. കേരളത്തില്‍ നിന്നുള്ള പ്രൊഫഷണല്‍ കഥകളി ആര്‍ട്ടിസ്റ്റ് കലാമണ്ഡലം ആദിത്യന്‍ കഥകളി, വിമന്‍സ് ഫോറം അംഗംങ്ങളുടെ മോഹിനിയാട്ടം, കേരള നടനം, മാര്‍ഗം കളി മറ്റു നിരവധി കലാരൂപങ്ങളും അടങ്ങിയ ഒരു മികച്ച ദൃശ്യ വിരുന്നാണ് വെര്‍ച്ച്വല്‍ ആയി വിമന്‍സ് ഫോറം പ്രവര്‍ത്തനോദ്ഘാടന ത്തോടനുബന്ധിച്ച് ഒരുക്കുന്നത് .

 

സൂം മീറ്റിംഗിന്റെ വിശദാംശങ്ങള്‍:

Topic: Fokana Women’s Forum
Time: Jan 23, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/86285925409
Meeting ID: 862 8592 5409
One tap mobile
+13126266799,,86285925409# US (Chicago)
+16465588656,,86285925409# US (New York)
Dial by your location

+1 312 626 6799 US (Chicago)
+1 646 558 8656 US (New York)
+1 301 715 8592 US (Washington D.C)
+1 669 900 9128 US (San Jose)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)

Meeting ID: 862 8592 5409
Find your local number: https://us02web.zoom.us/u/kS1BbKwmM

Share This:

Comments

comments