സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി നിയമസഭ.

0
90

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി നിയമസഭ.മുഖ്യമന്ത്രി പിണറായി വിജയനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ പറയുന്നു.കിഫ്ബിയുടെ ധനകാര്യ മാതൃകയെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു.”സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും പ്രമേയo അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം,ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷo ആരോപിച്ചു.ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ നിരാകരിക്കാനുള്ള അധികാരം ഈ സഭയ്ക്കില്ല. ഭരണഘടനയില്‍ ഒരിടത്തും ഇത്തരം ഒരു അധികാരത്തെക്കുറിച്ച്‌ പറയുന്നില്ലെന്ന് വ്യക്തമാക്കിയ സതീശന്‍ പ്രമേയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനമാണ് ഇന്ന്‍ അവസാനിക്കുന്നത്.

Share This:

Comments

comments