കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ജൂ​ണി​ല്‍ പ്ര​ഖ്യാ​പി​ക്കുo:കെ.​സി. വേ​ണു​ഗോ​പാ​ല്‍.

0
133

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:കോണ്‍ഗ്രസ്  അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.തെരഞ്ഞെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ കണ്ടെത്തുകയെന്നും സംഘടനാ തെരഞ്ഞെടുപ്പ് മേയില്‍ നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്ലീനറി സമ്മേളനത്തിനുശേഷം അധ്യക്ഷനെ തീരുമാനിച്ചാല്‍ മതിയെന്ന് ഇന്ന് ചേര്‍ന്ന് പ്രവര്‍ത്തകസമിതി യോഗം തീരൂമാനിക്കുകയായിരുന്നു.ദേശീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണെന്നും അതിനാല്‍ സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയ   സാഹചര്യത്തില്‍ ജൂണില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാമെന്ന് പ്രവൃത്തക സമിതി തീരുമാനിക്കുകയായിരുന്നു.

Share This:

Comments

comments