രാജ്യത്തെ ഇന്ധനവിലയില്‍ ഇന്നും വര്‍ധന;സര്‍വകാല റെകോര്‍ഡിലേക്ക്.

0
83

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന.ഇതോടെ രാജ്യത്ത് പെട്രോള്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. പെട്രോളിനും ഡീസലിലും 25 പൈസ വീതമാണ് ഇന്ന് കൂടിയത്.ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 85.45 രൂപയും ഡീസല്‍ ലിറ്ററിന് 75.13 രൂപയുമായി.മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്  വില 92.04 രൂപയിലേക്കെത്തി.മുംബൈയില്‍ ഒരു ലിറ്റര്‍ ഡീസലിന് 81.87 രൂപയുമാണ് വില.കേരളത്തിലും വില വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്ത്പെട്രോള്‍ 85.72 രൂപ, ഡീസല്‍ 79.88 രൂപ എന്നിങ്ങനെയാണ് നിലവിലെ വില.ഈമാസം അഞ്ചാംതവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

Share This:

Comments

comments