ജോയിച്ചൻ പുതുക്കുളം.
ഒര്‍ലാന്‍ഡോയിലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷക്കാലം നിറസാന്നിധ്യമായി വളര്‍ച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒരുമ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) ഈ വര്‍ഷവും സജീവമാവുകയാണ്.
ഒരുമയുടെ 2021 ലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചുമതലയേറ്റു. പ്രസിഡന്റായി Dr .ഷിജു ചെറിയാന് , വൈസ് പ്രസിഡന്റായി Dr. അനൂപ് പുളിക്കല്‍ , പ്രസിഡന്റ് എലെക്ട് ആയി പ്രവിബ് നായര്‍ ,സെക്രട്ടറിയായി ബിനുസ് ജോസ് , ട്രഷററായി രാജേഷ് ജോര്‍ജ് , ഇവന്റ് കോര്‍ഡിനേറ്ററായി റോഷ്നി ക്രിസ്നോല്, ജോയിന്റ് സെക്രട്ടറിയായി ജോജി ജോസഫ് , സ്പോര്‍ട്സ് കോര്‍ഡിനേറ്ററായി ജോളി പീറ്ററും യൂത്ത് കോര്‍ഡിനേറ്ററായി കുമാരി.അഞ്ജലി പാലിയത് എന്നിവരാണ് ചുമതലയേറ്റത്.
പുതിയ കമ്മിറ്റിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി അഡ്വൈസറി ബോര്‍ഡ് ചെയര്മാന് .ചാക്കോച്ചന് ജോസഫ്വും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളും അറിയിച്ചു .