ഇർവിംഗ് സെൻറ്‌. ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ മൂന്ന് നോമ്പാചരണവും കൺവെൻഷനും.

0
109

ഷാജി രാമപുരം. 

ഡാളസ്:  ഇർവിംഗ്  സെൻറ്‌ ജോർജ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ജനുവരി 24 ഞായറാഴ്ച മുതൽ 27 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കൺവെൻഷനും നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകനും കോട്ടയം സ്വദേശിയും ആയ റവ.ഫാ.സഖറിയാ തോമസ് മുഖ്യ പ്രഭാഷണം നടത്തും.

.

ജനുവരി 24 ന് (ഞായറാഴ്ച) വൈകിട്ട്  6 മണിക്ക് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന ശുശ്രുഷകൾ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ആണ് ആരംഭിക്കുന്നത്.ഗായക സംഘത്തിന്റെ ഗാനശുശ്രുഷയും, മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ സങ്കിർത്തന പാരായണ ശുശ്രുഷയും ഈ ദിവസങ്ങളിൽ ഉണ്ടായിക്കുന്നതാണന്ന് സംഘാടകർ അറിയിച്ചു.

സമർപ്പണ പ്രാർത്ഥനാ ശുശ്രുഷക്ക് റവ.ഫാ.തോമസ് മാത്യു (വികാർ,സെന്റ്.പോൾ ഓർത്തഡോക്സ് ചർച്ച്, പ്ലാനോ) നേതൃത്വം നൽകും. സമാപന ദിവസമായ ബുധനാഴ്ച വൈകിട്ട് നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷകൾക്ക് ഇടവക വികാരി റവ.ഫാ.ജോൺ കുന്നത്തുശ്ശേരിൽ, റവ.ഫാ.ജോയൽ മാത്യു എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.

നോമ്പാചരണ ശുശ്രുഷയിലും, കൺവെൻഷനിലും എല്ലാ  വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി റവ. ഫാ.ജോൺ കുന്നത്തുശേരിൽ, ട്രസ്‌റ്റി  സ്മിതാ ഗീവർഗീസ് , സെക്രട്ടറി  തോമസ് എം.വർഗീസ്, കൺവീനർ ജോൺസൺ ജേക്കബ് എന്നിവർ  അറിയിച്ചു.

ശുശ്രുഷകൾ തത്സമയം ഓൺലൈൻ പ്ലാറ്റ് ഫോം ആയ ഫേസ്ബുക്കിലൂടെയും, യൂട്യൂബിലൂടെയും, www.tinyurl.com/stgeorgedallas എന്ന ലിങ്കിലൂടെയും ഏവർക്കും ദർശിക്കാവുന്നതാണ്.

Share This:

Comments

comments