ജോണ്സണ് ചെറിയാന്.
തിരുവനന്തപുരം:സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ദീകരിച്ചു.സംസ്ഥാനത്ത് ആകെ 2,67,31,509 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,79,083 പേര് പുതിയതായി പേര് ചേര്‍ത്തവരാണ്.1.56 ലക്ഷം പേരുകള്‍ വോട്ടര്‍ പട്ടികയിനിന്നും നീക്കം ചെയ്തു.വോടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരം നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്.