അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണo:ഗൗതം ഗംഭീര്‍ ഒരു കോടി രൂപ സംഭാവന നല്‍കി.

0
122

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ ഒരു കോടി രൂപ സംഭാവന നല്‍കി.എല്ലാ ഇന്ത്യക്കാരുടെ സ്വപ്‌നമാണ് മഹത്തായ രാമക്ഷേത്രം. ഇതിനായി ഞാനും എന്‍റെ  കുടുംബവും ഒരു കോടി രൂപ സംഭാവന നല്‍കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം സമാഹരിക്കാനായി ഡല്‍ഹിയിലെ ബിജെപി ഘടകം പ്രചാരണമാരംഭിച്ചു. കൂപ്പണുകളിലൂടെ പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.

Share This:

Comments

comments