സെവൻത്ത് ആര്‍ട്ട് ഇന്‍റിപെന്‍ഡന്‍റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിർമൽ ബേബി വർഗീസ് മികച്ച സംവിധായകൻ.

0
85

ജോയിച്ചൻ പുതുക്കുളം.

സംവിധായകൻ നിർമൽ ബേബി വർഗീസിന് മികച്ച സംവിധായകൻ പുരസ്കാരം. സെവൻത്ത് ആർട്ട് ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് നിർമ്മലിനെ തേടി പുതിയ അംഗീകാരം എത്തിയത്. തിരുവനന്തപുരത്ത് നടന്ന സെവൻത്ത് ആർട്ട് ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററി ഹ്രസ്വ ചിത്ര സംവിധായകനുള്ള പുരസ്കാരമാണ് സംവിധായകൻ നിർമൽ ബേബി വർഗീസിന് ലഭിച്ചത്. തരിയോട് എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് നിർമലിന് ഈ പുരസ്കാരം ലഭിച്ചത്.

 

വയനാടിൻ്റെ സ്വർണ്ണ ഖനന ചരിത്രം പറയുന്ന ഡോക്യുമെൻ്ററി മുമ്പ് യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇൻ്റർനാഷണൽ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്കും ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ് എന്ന ചലച്ചിത്ര മേളയിലേയ്ക്കും തിരഞ്ഞെടുത്തിരുന്നു. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിർമ്മിച്ച ഡോക്യൂമെന്ററിയുടെ പശ്ചാത്തല സംഗീതമൊരുക്കിയത് ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസാണ്. നാൽപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്.

 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിർമൽ ബേബി വര്‍ഗീസ്. അഡിഷണൽ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്‍, കലാസംവിധാനം: സനിത എ. ടി, നറേഷൻ റെക്കോര്‍ഡിങ്‌ ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സെൻസർ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.

 

വയനാട്ടിലെ കാവുംമന്ദം സ്വദേശിയായ നിർമൽ 2016 ൽ സംവിധാനം ചെയ്‌ത ‘മിറർ ഓഫ് റിയാലിറ്റി’, ‘മാറ്റം: ദി ചേഞ്ച്’ എന്നീ ഷോർട്ട് ഫിലിമുകൾ 2020 ൽ ആമസോൺ പ്രൈമിലും ആപ്പിൾ ടി വി യിലും റിലീസ് ചെയ്തിരുന്നു. തുടർന്ന് ചില ഇന്റർനാഷണൽ ചലച്ചിത്ര മേളകളിലും ഈ ഹൃസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. 2019 ൽ റിലീസ് ചെയ്‌ത കലിപ്പ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്ന നിർമൽ ചില സിനിമകൾക്ക് പി. ആർ. ഒ. ജോലികളും പോസ്റ്റർ ഡിസൈനും ചെയ്തിട്ടുണ്ട്. തരിയോട്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്‌തതിലൂടെയാണ് നിർമൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇതേ പശ്ചാത്തലത്തിൽ ഒരു വലിയൊരു സിനിമയും നിർമൽ ഒരുക്കുന്നുണ്ട്. തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര സിനിമയിൽ ഹോളിവുഡിൽ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്നുണ്ട്.

 

മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ വഴിയെ ആണ് നിർമലിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്.

 

Share This:

Comments

comments