അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ആശംസകള്‍ നേര്‍ന്നു.

0
157
ജോയിച്ചൻ പുതുക്കുളം.

ഡാലസ്: അമേരിക്കന്‍ ഐക്യ നാടുകളുടെ അമരക്കാരായി സ്ഥാനാരോഹണം ചെയ്യുന്ന ജോ ബൈഡന്‍ – കമലാ ഹാരിസ് ലോകത്തിനു മാതൃകയായി ഭരണ ചക്രം നിയന്ത്രിക്കുവാന്‍ വേണ്ട ആല്‍മ വിശ്വാസവും ആരോഗ്യവും ഈശ്വരന്‍ നല്‍കട്ടെ എന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ആശംസിച്ചു.

 

കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ അമേരിക്കയുടെ ചരിത്ര താളുകളില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെടുന്നുവെന്നു മാത്രമല്ല ഇന്ത്യന്‍ വംശജര്‍ക്കു അഭിമാന മുഹൂര്‍ത്തം കൂടി സമ്മാനിക്കുന്നു. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരി, ആദ്യത്തെ ഇന്ത്യന്‍- അമേരിക്കന്‍ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരികുന്നത്. ഇന്ത്യന്‍ വംശരുടെ സ്‌നേഹവും ആശംസകളും അറിയിക്കുന്നതായി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ആശംസ കുറിപ്പിലൂടെ പ്രസിഡണ്ട് എബി മക്കപ്പുഴ അറിയിച്ചു.

 

Share This:

Comments

comments