സ്വകാര്യ നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് വാട്സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍.

0
111

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:സ്വകാര്യ നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് വാട്സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഉപയോക്താക്കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യതാ നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കാന്‍  വാട്‌സ്‌ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടത്.സ്വാകാര്യതാ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇതിനെതിരെ ഉപയോക്താക്കള്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. കൂടാതെ പലരും വാട്‌സ്‌ആപ്പ് ഉപേക്ഷിച്ച്‌ സിഗ്നല്‍ പോലെയുള്ള മറ്റ് സമൂഹ മാധ്യമങ്ങളിലേക്ക് മാറുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.

Share This:

Comments

comments