ജോണ്സണ് ചെറിയാന്.
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പ് ലിമിറ്റഡിന് നല്‍കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയുo ഒപ്പിട്ടു.വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം നടപ്പാകുന്നത്.വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു.ജൂലൈയിലായിരിക്കും വിമാനത്താവളം ഏറ്റെടുക്കുക.തിരുവനന്തപുരം വിമാനത്താവളത്തിന് പുറമേ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്.