നിയമസഭാ തെരഞ്ഞെടുപ്പ്:തീയതി പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.

0
99

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ   തീയതി ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കുമെന്ന സൂചന നല്‍കി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.ചെറിയ സംസ്ഥാനമായതിനാല്‍ ഒറ്റഘട്ടമായി  തെരഞ്ഞെടുപ്പ് നടത്താനാണ്സാധ്യത.ഏപ്രില്‍ 30ന് അകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ തന്നെ പെരുമാറ്റച്ചട്ടം നിലവില്‍വരും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസം,  ബംഗാള്‍ സംസ്ഥാന സന്ദര്‍ശനങ്ങള്‍ക്ക്  ശേഷം    കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.ബുധനാഴ്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തുടര്‍ന്നും അവസരം ഉണ്ടാകും. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. കള്ളവോട്ട് നടക്കുന്ന ജില്ലകളില്‍ ശക്തമായ സംവിധാനം ഒരുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Share This:

Comments

comments