ഗാബയിലെ ചരിത്രവിജയം:ഐ.സി.സി ടെസ്റ്റ്‌ റാങ്കിങ്ങില്‍ ഒന്നാം  സ്ഥാനം,ബി.സി.സി.ഐയുടെ അഞ്ച് കോടിരൂപ പാരിതോഷികം,പ്രധാനമന്ത്രിയുടെ അഭിനന്ദനം.

0
107

ജോണ്‍സണ്‍ ചെറിയാന്‍.

ബ്രിസ്ബെയ്ന്‍:ഗാബയിലെ ചരിത്രവിജയം ടീം ഇന്ത്യയുടെ തലവര മാറ്റുന്നു.ഓസീസിനെതിരെ  32 വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതിയ ഇന്ത്യന്‍   ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.ഓസ്ട്രേലിയയില്‍ ഇന്ത്യ നേടിയ വിജയം നമ്മളെ ആഹ്ലാദഭരിതരാക്കുന്നു. പരമ്പരയില്‍താരങ്ങള്‍ കളിയോട് വലിയ ആവേശവും ആത്മാര്‍ഥതയും പുലര്‍ത്തി. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിജയമാണ്. ഇന്ത്യന്‍ ടീമിന് ആശംസകള്‍. ഇനിയും ഭാവിയില്‍ ഇതുപോലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കട്ടെ’-മോദി ട്വിറ്ററില്‍ കുറിച്ചു.

ചരിത്രവിജയം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.‌ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സവിശേഷമായ നിമിഷങ്ങളാണ് ഇതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

ഗാബയിലെ ചരിത്രവിജത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 71.7 ശതമാനം പോയിന്റ് നേടി  ഒന്നാമതെത്തി.ഇന്ത്യ ആകെ  430 പോയിന്റ് ഉണ്ട്.70 ശതമാനം പോയിന്റോടെ ന്യൂസിലാന്‍ഡാണ് ഇപ്പോള്‍ രണ്ടാംസ്ഥാനത്തുള്ളത്.മൂന്നാംസ്ഥാനത്തുള്ള ഓസീസിന് 69.2 ശതമാനം പോയിന്റാണുള്ളത്.

Share This:

Comments

comments