സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്.

0
117

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.പവന്  360 രൂപ കുറഞ്ഞു.പവന് 36,600 രൂപയിലാണ് വ്യപാരം പുരോഗമിക്കുന്നത്.4575 രൂപയാണ് ഗ്രാമിന്റെ വില.രണ്ടുദിവസം സ്വര്‍ണവിലയില്‍ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണുണ്ടായത്. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് സൂചന.

യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. സ്‌പോട് ഗോള്‍ഡ് വില 1,840 ഡോളര്‍ നിലവാരത്തിലെത്തി.

Share This:

Comments

comments