മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത;എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

0
93

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍24 മണിക്കൂറില്‍  64.5mm മുതല്‍ 115.5mm വരെ ശക്തിയില്‍  മഴ ലഭിക്കുമെന്ന് കാലാവസ്ഥവകുപ്പ്   അറിയിച്ചു.കാലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഈ   തീരങ്ങളില്‍  മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.കേരള, കര്‍ണാടകം തീരങ്ങളില്‍ മല്‍ത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share This:

Comments

comments