എ​ന്‍​സി​പിയി​ലെ ത​ര്‍​ക്കം:ശ​ര​ത് പ​വാ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്.

0
89

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:നിയമസഭാ സീറ്റ് സംബന്ധിച്ച് സംസ്ഥാന എന്‍സിപിയിലുണ്ടായ തര്‍ക്കം   പരിഹരിക്കുന്നതിനായി എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഈ മാസം 23ന് കേരളത്തിലെത്തും.മുംബൈയില്‍  ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ  സന്ദര്‍ശിച്ച ശേഷം സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതംബരന്‍ മാസ്റ്ററാണ് മാധ്യമങ്ങളെ ഇക്കാര്യമറിയിച്ചത്.പാലാ അടക്കം സീറ്റ് വിഭജന കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ ശരത് പവാറിനെ അറിയിച്ചതായി പീതംബരന്‍ മാസ്റ്റര്‍ പറഞ്ഞു.സി.പി.എം കേന്ദ്ര നേതൃത്വവുമായി പവാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.നേരത്തെ, മന്ത്രി എ.കെ ശശീന്ദ്രനും മാണി സി. കാപ്പന്‍ എം.എല്‍.എയും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share This:

Comments

comments