സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു.

0
79

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന്‍ വര്‍ധിപ്പിച്ചത്. പുതുവര്‍ഷത്തില്‍ മൂന്ന് തവണയാണ് ഇന്ധന വില വര്‍ധനയുണ്ടാവുന്നത്.കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ പിന്നിട്ടു.ലിറ്ററിന്85.06 രൂപയാണ് ഇന്നു കൊച്ചിയിലെ പെട്രോള്‍ വില.ഒരു ലിറ്റര്‍ ഡീസലിന് 79.17 രൂപയാണ്.രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

 

Share This:

Comments

comments