അതിവേഗ സെഞ്ച്വറിയുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍;കേരളത്തിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം.

0
112

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ടി 20 ട്രോഫിയില്‍ രണ്ടാം മത്സരത്തില്‍   ശക്തരായ മുംബൈയ്ക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം.മത്സരത്തില്‍ അതിവേഗ സെഞ്ച്വറികുറിച്ച മുഹമ്മദ് അസ്ഹറുദ്ദീന്‍റെ പ്രകടനം കേരളത്തിന് അനുകൂലമായി.ഓപ്പണറായി ഇറങ്ങിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു. 20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 196 റണ്‍സ് നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്‌ വേണ്ടി റോബിന്‍ ഉത്തപ്പ 33 റണ്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 21 റണ്‍സും നേടി.ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

മത്സരത്തില്‍ 137 റണ്‍സെടുത്ത അസ്ഹറുദ്ദീന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) 1,37,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സയ്യിദ് മുഷ്‌താഖ് അലി ടി 20 യിലെ മികച്ച പ്രകടനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് അസ്ഹറുദ്ദീന് വഴിയൊരുക്കും. അടുത്ത സീസണില്‍ താരം ഐപിഎല്‍ ലേലത്തില്‍ ഉണ്ടാകാനാണ് സാധ്യത.

Share This:

Comments

comments