ജോണ്സണ് ചെറിയാന്.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആരവങ്ങളോടും ആര്‍പ്പുവിളികളോടും കൂടിയാണ് ലോകമെമ്പാടുമുള്ള വിജയ് ആരാധകര്‍ ‘മാസ്റ്ററി’നെ വരവേറ്റത്.ആദ്യ ദിനം തന്നെ ഒന്നാം ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത “മാസ്റ്റര്‍” സ്വന്തമാക്കി.ഒറ്റ ദിവസത്തെ പ്രദര്‍ശനം കൊണ്ട് സിനിമയുടെ വിതരണക്കാര്‍ക്ക് ലഭിച്ചത് രണ്ടരക്കോടി രൂപയാണ്. രജനീകാന്തിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘2.0’ന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡാണ് “മാസ്റ്റര്‍” തകര്‍ത്ത്.റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ വിജയിയുടെ തന്നെ സിനിമകളായ ‘സര്‍ക്കാര്‍’, ‘ബീഗിള്‍’ എന്നിവയും ഉള്‍പ്പെടുന്നു. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ സിനിമ കൂടുതല്‍ കളക്ഷന്‍ നേടാനാനാണ് സാധ്യത.
ചിത്രത്തില്‍ തമിഴ് സുപ്പര്‍ താരം വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുമ്പോള്‍ നായികാ വേഷം ചെയ്തിരിക്കുന്നത് മാളവിക മോഹന്‍ ആണ്.അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്.