രാജ്യത്തെ അങ്കണവാടികള്‍ക്ക് ഈ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിക്കാമെന്ന് സുപ്രീംകോടതി.

0
81

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:രാജ്യത്തെ അങ്കണവാടികള്‍ക്ക് ഈ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിക്കാമെന്ന് സുപ്രീംകോടതി.കണ്ടെയന്‍മെന്റ് സോണുകളിലെ  ഒഴികെയുള്ള  അങ്കണവാടികള്‍  തുറക്കാമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.അങ്കണവാടികള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ജനുവരി 31നകം കോടതിയെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശം നല്‍കി.

Share This:

Comments

comments