കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (കാന്‍ജ്) പുതിയ നേതൃത്വം.

0
117

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്സി : നോര്‍ത്ത് അമേരിക്കയിലെ ന്യൂ ജേഴ്സി ആസ്ഥാനമായുള്ള പ്രമുഖ മലയാളി സംഘടനയായ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) 2021 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു, 2020 ഡിസംബര്‍ 5 ശനിയാഴ്ച വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടന്ന ആനുവല്‍ ജനറല്‍ ബോഡി ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജോണ്‍ ജോര്‍ജ് പ്രസിഡന്റ്, താഴെ പറയുന്നവരാണ് മറ്റു പുതിയ ഭാരവാഹികള്‍, വൈസ് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ജനറല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട് , ട്രഷറര്‍ അലക്‌സ് ജോണ്‍,, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ ജോര്‍ജ്, സണ്ണി കുരിശുംമൂട്ടില്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്), ടോം നെറ്റിക്കാടന്‍ (യൂത്ത് അഫയേഴ്‌സ്), വിജയ് കൈപ്ര പുത്തന്‍വീട്ടില്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), സോഫിയ മാത്യു (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ദീപ്തി നായര്‍ (എക്‌സ് ഒഫീഷ്യല്‍) എന്നിവര്‍ ആണ് എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

 

മുന്‍ വര്‍ഷങ്ങളിലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറല്‍ ബോഡിക്ക് വേണ്ടി ട്രസ്ടി ബോര്‍ഡ് ആശംസിച്ചു. എല്ലാവരുടെയും പൂര്‍ണ പിന്തുണ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതായി നിയുക്ത പ്രസിഡന്റ് ജോണ്‍ ജോര്‍ജ് അറിയിച്ചു.

Share This:

Comments

comments