കോവിഡ് 19 സൂം മീറ്റിംഗ് വിജ്ഞാനപ്രദമായി.

0
91

ജോയിച്ചൻ പുതുക്കുളം.

ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയ പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ ജാനുവരി ഒന്‍പതാം തീയതി ശനിയാഴ്ച സൂം കൂടെ നടന്ന കോവിഡ് വാക്‌സിനെ കുറിച്ചുള്ള സെമിനാര്‍ വിജ്ഞാനപ്രദമായി. മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ വിവിധ വാക്‌സിനുകള്‍ലഭ്യമായി കൊണ്ടിരിക്കുന്ന ഈ കാലയളവില്‍, വാക്‌സിനെ കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് വളരെലളിതമായ രീതിയില്‍ സംവാദകരിയിലേക്ക് എത്തിക്കുവാന്‍ പ്രമുഖ ആരോഗ്യ ഗവേഷണ രംഗത്തെ പാനലിന് സാധിച്ചു. ഡോക്ടര്‍.ജെറി ജേക്കബ്, ഡോക്ടര്‍. നിഷാ നിജില്‍,ഡോക്ടര്‍.സിനു പി ജോണ്‍,ഡോക്ടര്‍. സുരേഷ് പള്ളിക്കുത്ത്, ഡോക്ടര്‍. അനുരാധ ലീ. മുഖര്‍ജി എന്നിവരടങ്ങുന്ന പാനലാണ് പ്രബന്ധങ്ങളവതരിപ്പിച്ചു സംശയങ്ങള്‍ക്ക് മറുപടിനല്‍കിയത്.

 

പ്രൊവിന്‍സ് ഹെല്‍ത്ത് ഫോറം ചെയര്‍ പേഴ്‌സണ്‍ ഡോക്ടര്‍. ആനി എബ്രഹാം മോഡറേറ്ററായിപ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‌സുലേറ്റ് ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ ശത്രുഘന് സിന്ഹമുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി. സെക്രട്ടറി സിജു ജോണ്‍ മുഖ്യ അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡണ്ട് സിനു നായര്‍ സ്വാഗതവും ഡോക്ടര്‍. ആനി എബ്രഹാംകൃതജ്ഞതയും അറിയിച്ചു. ട്രഷറര്‍. റെനീ ജോസഫ്ഇവന്‍റ് സ്‌പോണ്‍സര്‍സിനെ സദസ്സിന് പരിചയപ്പെടുത്തി. ഡോക്ടര്‍. ബിനു ഷാജി മോനും, വൈസ് ചെയര്‍ പേഴ്‌സണ്‍നിമ്മി ദാസും, എംസി മാരായി പ്രവര്‍ത്തിച്ചു.

 

ഏകദേശം 200 ഇല്‍ അധികം ആളുകള്‍ സുമില്‍ കൂടിയുംആയിരത്തിലധികം ആളുകള്‍ ഫേസ്ബുക്ക് ലൈവില്‍ കൂടിയും പ്രോഗ്രാം തല്‍സമയം വീക്ഷിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ഡോക്ടര്‍. അനുപ്, ഗ്ലോബല്‍ പ്രസിഡണ്ട് ജോണി കുരുവിള, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, പ്രസിഡന്‍റ് തങ്കം അരവിന്ദ്, ജനറല്‍ സെക്രട്ടറി ബിജു ചാക്കോ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. മറ്റ്‌പ്രൊവിന്‍സില്‍ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും ഈ സെമിനാറില്‍ പങ്കെടുത്തു. Momentz ലൈവ് തല്‍സമയം തങ്ങളുടെ പേജില്‍ കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചു

Share This:

Comments

comments