കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാനഡ പ്രഥമ കമ്മിറ്റി നിലവില്‍ വന്നു.

0
85

ജോയിച്ചൻ പുതുക്കുളം.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാനഡ പ്രഥമ കമ്മിറ്റി രൂപികരിച്ചു .കാനഡയിലെ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത് .26 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രസിഡന്റായി റിനില്‍ മക്കോരം വീട്ടില്‍, ജനറല്‍ സെക്രട്ടറിമാരായി ബേബി ലൂക്കോസ് കോട്ടൂര്‍, സിറില്‍ മുളവരിക്കല്‍ എന്നിവരെയും,വൈസ് പ്രസിഡന്റുമാരായി വിജേഷ് ജോര്‍ജ് , സോണി എം നിധിരി, ജുബിന്‍ വര്ഗീസ് എന്നിവരെയും ട്രഷറര്‍ ആയി സന്തോഷ് പോളിനെയും തെരഞ്ഞെടുത്തു, 2021-2023 കാലയളവിലേക്കാണ് കമ്മറ്റി നിലവില്‍ വന്നത്.

 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി കേരളത്തിലും കാനഡയിലും വളരെ സജീവമായി നിലകൊള്ളുന്ന ഒരു വലിയ സമൂഹം ഒന്നിച്ചു ചേര്‍ന്ന് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടു വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് റിനില്‍ മക്കോരം പറഞ്ഞു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ് നേതൃത്വത്തിന് ശക്തി പകരുവാന്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ എല്ലാ കാനഡാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറിമാരായി ബേബി ലൂക്കോസ് കോട്ടൂര്‍, സിറില്‍ മുളവരിക്കല്‍ എന്നിവര്‍ അറിയിച്ചു.

Share This:

Comments

comments