കര്‍ഷക പ്രക്ഷോഭo:സമരം ചെയ്യുന്ന കര്‍ഷകരെ വിമര്‍ശിച്ച് ബിജെപി എംപി ഹേമ മാലിനി.

0
154

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷികനിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ വിമര്‍ശിച്ച് ബിജെപി എംപി ഹേമ മാലിനി.ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് എന്തിനാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്ന് പോലും അറിയില്ലെന്ന് ഹേമ മാലിനി വിമര്‍ശിച്ചു.കര്‍ഷക സമരത്തിനു പിന്നില്‍ മറ്റാരൊക്കെയോ ആണെന്നും അവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹേമ മാലിനി ആരോപിച്ചു.”കര്‍ഷക നിയമങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തത് നന്നായി. അതുകൊണ്ട് തന്നെ സ്ഥിതി ഒന്നു ശാന്തമാവും. പലവട്ടം ചര്‍ച്ച നടത്തിയിട്ടും സമവായത്തില്‍ എത്താന്‍ കര്‍ഷകര്‍ സന്നദ്ധത പ്രകടിപ്പിച്ചില്ലെന്നും ഹേമ മാലിനി പറഞ്ഞു.

കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പഞ്ചാബില്‍ ഒരുപാട് നഷ്ടം സംഭവിച്ചെന്നും കര്‍ഷകര്‍ മൊബൈല്‍ ടവറുകള്‍ തകര്‍ത്തുവെന്നും സര്‍ക്കാര്‍ പലവട്ടം ചര്‍ച്ചയ്ക്കു വിളിച്ചിട്ടും കര്‍ഷകര്‍ക്ക് ഒരു അജന്‍ഡ പോലും ഉണ്ടായിരുന്നില്ല എന്നും ഹേമമാലിനി  ആരോപിച്ചു.

Share This:

Comments

comments