ജോണ്‍ എബ്രഹാം ഡിട്രോയിറ്റില്‍ നിര്യാതനായി, സംസ്കാരം വ്യാഴാഴ്ച.

0
304

ജോയിച്ചൻ പുതുക്കുളം.

ഡിട്രോയിറ്റ്: ചെങ്ങന്നൂര്‍ മംഗലം പൈനുംമൂട്ടില്‍ ജോണ്‍ എബ്രഹാം (അപ്പു ) 68 വയസ് ഡിട്രോയിറ്റില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ ഇടനാട് തയ്യില്‍ വീട്ടില്‍ പരേതനായ ടി ഐ ജോര്‍ജിന്‍റെ മകള്‍ ഏലിയാമ്മ ജോണ്‍(കുഞ്ഞുമോള്‍) ആണ് ഭാര്യ.

മക്കള്‍: നിഷാ സാമുവല്‍, അനീഷ് ജോണ്‍ (ഇരുവരും ഡിട്രോയിറ്റ്):
മരുമക്കള്‍: ജിമ്മി സാമുവല്‍, സ്‌നേഹ അനീഷ് (ഇരുവരും ഡിട്രോയിറ്റ്):
കൊച്ചുമക്കള്‍: അനായ, നോഹ, നിയാ, നെഹമിയ.

 

ആദ്യഭാഗ സംസ്കാര ശുശ്രൂഷയും പൊതുദര്‍ശനവും 2021 ജനുവരി 14 വ്യാഴാഴ്ച രാവിലെ 7:30 മുതല്‍ 11:00 മണി വരെ ഡിട്രോയിറ്റ് സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (വാറന്‍) വെച്ചും (St Thomas Orthodox Church of India, 2850 Parent Ave, Warren, MI 48092) തുടര്‍ന്നുള്ള ശുശ്രൂഷയും സംസ്കാരവും 11.30 ന് റോച്ചസ്റ്റര്‍ മിഷിഗണിലുള്ള ഗാര്‍ഡിയന്‍ ഏഞ്ചല്‍ സെമിത്തേരിയില്‍ വച്ച്.(Guardian Angel Cemetery :4701 Rochester Rd, Rochester, MI 48306)

 

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/4o4ZkYfaIZU ല്‍ ഉണ്ടായിരിക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ജിമ്മി സാമുവേല്‍ (586)4200280, മോനി (586)2653515

 

Share This:

Comments

comments