കെ.സി.സി.എന്‍.സി. കലണ്ടര്‍ 2021 പ്രകാശനം ചെയ്തു.

0
91

ജോയിച്ചൻപുതുക്കുളം.

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ 2021 പുതുവര്‍ഷ കലണ്ടര്‍ കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍, കെസിസി ചെയര്‍പേഷ്‌സണ്‍ ഷിബി പുതുശ്ശേരില്‍ പ്രകാശനം ചെയ്തു. കെസിസിഎന്‍സി കമ്മറ്റി അംഗങ്ങളായ പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷിബു പാലക്കാട്ട്, ജോര്‍ജ് കുപഌനിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

കെ.സി.സി.എന്‍.സി. ക്രിസ്തുമസ് ന്യൂഇയര്‍ സെലിബ്രേഷനോടനുബന്ധിച്ചു അടുത്ത വര്‍ഷത്തെ കെസിസിഎന്‍സിയുടെയും പള്ളിയുടെയും പരിപാടികളുടെ തീയതികള്‍ ഉള്‍പ്പെടുത്തിയുള്ള കലണ്ടര്‍ ഈ വര്‍ഷം വാര്‍ഡടിസ്ഥാനത്തില്‍, വാര്‍ഡ് പ്രതിനിധികള്‍ കമ്മ്യൂണിറ്റി അംഗങ്ങളില്‍ എത്തിക്കും. കെ.സി.സി.എന്‍.സി. കലണ്ടര്‍ കോഡിനേറ്റര്‍സ് ആയി ഷിബു പാലക്കാട്ട് സ്റ്റീഫന്‍ വേലികെട്ടേല്‍, ഷീബ പുറയംപള്ളിയില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, വിവിന്‍ ഓണശ്ശേരില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

Share This:

Comments

comments