കേരളത്തില്‍ ആദ്യഘട്ട കോവിഡ് വാക്സിന്‍ എത്തി.

0
71

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:ഒരു വര്‍ഷത്തോളമായുള്ള പ്രതിസന്ധികള്‍ക്ക്   വിരാമമിട്ട് ആദ്യഘട്ട കോവിഡ് വാക്സിന്‍ കേരളത്തിലെത്തി.വാക്‌സിനുമായുള്ള ആദ്യ വിമാനം രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഗോ എയര്‍ വിമാനത്തിലെത്തിച്ച  ആദ്യ ബാച്ച്‌ 1,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലാ കലക്ടറുo  ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുo ഏറ്റുവാങ്ങി.ആദ്യഘട്ടത്തില്‍ 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് കേരളത്തിന് ലഭിക്കുക.രണ്ടാമത്തെ വിമാനം വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. സംസ്ഥാനത്തെ വാക്സിന്‍ വിതരണം ശനിയാഴ്ച തുടങ്ങും.

Share This:

Comments

comments