ജോണ്സണ് ചെറിയാന്.
തിരുവനന്തപുരം:ഒന്‍പതുമാസമായി അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്ന് തുറക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അണുവിമുക്തമാക്കിയ ശേഷമാണു തിയറ്ററുകള്‍ തുറക്കുന്നത്. വിജയ് നായകനായ മാസ്റ്റര്‍ ആണു റിലീസിംഗ് ഷോ.കഴിഞ്ഞ ദിവസം സിനിമാമേഖലയ്ക്ക് വൈദ്യുതി ഫിക്സ്ഡ്ചാര്ജില് ഉള്‍പ്പെടെ വന്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.