ചിക്കാഗോ സെ.മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു.

0
120

ജോയിച്ചൻ പുതുക്കുളം. 

ചിക്കാഗോ: സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ഇടകവയില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച വൈകിട്ട് 7 ന് നടന്ന വി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദര്‍ തോമസ് മുളവാനാല്‍ 2021 ലേക്കുള്ള പുതുവത്സര കലണ്ടറിന്റെ കോപ്പി ശ്രീ. മത്തച്ചന്‍ ചെമ്മാച്ചേലിന് നല്‍കി പ്രകാശനം ചെയ്തു.

 

ഫാ.റ്റോം കണ്ണന്താനം, ഡീക്കന്‍ ജോസഫ് തച്ചാറ പാരിഷ് ട്രസ്റ്റീസ് സാബു നടുവീട്ടില്‍, സണ്ണി മേലേടം, ജോമോന്‍ തെക്കേപറമ്പില്‍, സിനി നെടുംതുരുത്തിയില്‍, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെ.ജോസഫ് ഇയര്‍ പ്രമാണിച്ച് പ്രസിദ്ധീകരിച്ച പ്രാര്‍ത്ഥന കാര്‍ഡുകളും തദവസരത്തില്‍ പ്രകാശനം ചെയ്തു. അന്നേ ദിവസം രാത്രി 10 മണിക്ക് വര്‍ഷാവസാന പ്രാര്‍ത്ഥനയും കൃതജ്ഞതാബലിയും അര്‍പ്പിച്ചെ പുതുവത്സരത്തെ വരവേറ്റു.

Share This:

Comments

comments