വിവാദ കാര്‍ഷിക നിയമങ്ങള്‍ സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു.

0
94

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു.ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പാക്കരുതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ്.വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപീകരിക്കുകയും ചെയ്തു. സ്വതന്ത്ര കമ്മിറ്റി രൂപീകരണത്തില്‍ നിന്നു തങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, സമരത്തില്‍ നിന്നു പിന്‍മാറില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സുപ്രിം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി.

Share This:

Comments

comments