നാലാം ടെസ്റ്റിന് മുന്‍പേ ഇന്ത്യക്ക് നിരാശ.

0
132

ജോണ്‍സണ്‍ ചെറിയാന്‍.

ബ്രിസ്ബണ്‍:ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന് മുന്‍പേ ഇന്ത്യക്ക് നിരാശ.ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍നിന്ന്  മൂന്ന് സൂപ്പര്‍ താരങ്ങള്‍  പരിക്കേറ്റ് പുറത്തായി. പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവിന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നവരാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്.മോശം ഫോം കാരണം ഒഴിവാക്കപ്പെട്ട ഓപ്പണര്‍ പൃഥ്വി ഷായെ നാലാം ടെസ്റ്റില്‍ തിരികെ വിളിക്കാന്‍ സാധ്യതയുണ്ട്.പുതുമുഖ പേസര്‍ ടി നടരാജനോ ശര്‍ദ്ദുല്‍ താക്കൂറോ ടീമിലെത്താനിടയുണ്ട്. ചെറിയ പരിക്കുള്ള മായങ്ക് അഗര്‍വാളിന് നാലാം ടെസ്റ്റില്‍ കളിക്കാനാവുമോയെന്ന കാര്യം ഉറപ്പില്ല. താരത്തിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്നാലേ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവൂ.

Share This:

Comments

comments