കാലിഫോര്‍ണിയയില്‍ ശനിയാഴ്ച മാത്രം മരിച്ചവര്‍ 695, ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യ.

0
147
Maharashtra, Apr 17 (ANI): A doctor wearing PPE suit takes a swab sample of a resident at a COVID-19 testing drive at Mahim during a government-imposed nationwide lockdown as a preventive measure against the spread of the coronavirus, in Mumbai on Friday. (ANI Photo)
 പി.പി. ചെറിയാന്‍.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി ഏറ്റവും കൂടുതല്‍ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ ജനുവരി ഒമ്പതാം തീയതി റിക്കാര്‍ഡ്. ഒറ്റ ദിവസം 695 പേര്‍ ശനിയാഴ്ച മരിച്ചതായി കലിഫോര്‍ണിയ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. ഇതോടെ കലിഫോര്‍ണിയയിലെ കോവിഡ് മരണസംഖ്യ 29333 ആയി ഉയര്‍ന്നു.

 

ജനുവരി ഒമ്പതിന് ശനിയാഴ്ച സംസ്ഥാനത്ത് 52,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശനിയാഴ്ച വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2621277 കവിഞ്ഞു. ആരോഗ്യവകുപ്പ് ജീവനക്കാരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74589 ആണ്. 281 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 

കോവിഡ് 19 രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 22,000 ആണ്. ഫെബ്രുവരിയോടെ ഇത് 30,000 ആയി ഉയരുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് വെബ്‌സൈറ്റ് പറയുന്നത്. കലിഫോര്‍ണിയ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളും മരണപ്പെടുന്നവരും ലോസ്ആഞ്ചലസ് കൗണ്ടിയിലാണ്.

Share This:

Comments

comments