ഡബ്ല്യു.എം.സി ഓണാഘോഷ പരിപാടികളുടെ സ്പോണ്‍സര്‍ഷിപ്പ് ഉദ്ഘാടനം നടന്നു

0
1715

 

Vishnu Mayanmala as Mahabali in WMC Onam
വിഷ്ണു മായന്മല മഹാബലി വേഷത്തില്‍
ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ഡാലസ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഡി.എഫ്.ഡബ്ല്യു പ്രൊവിന്‍സുമായി കൈകോര്‍ത്തുകൊണ്ട് സെപ്തംബര്‍ ഏഴിനു നടത്തപ്പെടുന്ന വമ്പിച്ച ഓണാഘോഷ പരിപാടികളുടെ ചിലവിലേക്കു സമാഹരിക്കുന്ന ഫണ്ടിനുവേണ്ടിയുള്ള സ്പോണ്‍സര്‍ഷിപ്പ് കാമ്പൈന്‍ ഉദ്ഘാടനം നടത്തി. അഡ്വൈസറി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ഏലിക്കുട്ടി ഫ്രാന്‍സിസില്‍ നിന്നും ഡാലസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യു ആദ്യ ചെക്ക് ഏറ്റുവാങ്ങിക്കൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
WMC Onam
ഇടത്തുനിന്ന് ഏലിക്കുട്ടി ഫ്രാന്‍സിസ്, ഷാജി രാമപുരം, വര്‍ഗീസ് മാത്യു, സുധീര്‍ ഹിര്‍പാര, പി.സി മാത്യു
ഇര്‍വിങിലെ രാജ് വാഡി റസ്റ്റൊറന്റില്‍ കൂടിയ യോഗത്തില്‍ രാജ് വാഡി റസ്റ്റൊറന്റിന്റെയും ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഉടമസ്ഥന്‍ സുധീര്‍ ഹിര്‍പാര, ഡി.എഫ്.ഡബ്ലു പ്രൊവിന്‍സ് പ്രസിഡന്റ് ഷാജി രാമപുരം, റീജിയണല്‍ വൈസ് പ്രസിഡന്റ് പി.സി മാത്യു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈ വര്‍ഷം നടത്തുന്ന പരിപാടികള്‍ കഴിഞ്ഞ വര്‍ഷത്തേതിലും മേന്മയുള്ളതാക്കിത്തീര്‍ക്കുവാന്‍ സംഘാടകര്‍ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളെയും അംഗങ്ങളെയും കൂടാതെ സ്പോണ്‍സര്‍മാരെയും അനുമോദിക്കുന്നതായി പ്രസിഡന്റ് വര്‍ഗീസ് മാത്യു അറിയിച്ചു.
മനോഹരമായ അത്തപ്പൂക്കളവും, മഹാബലിവേഷവും, ചെണ്ടമേളവും, താലപ്പൊലിയും, തിരുവാതിരയും വാഴയിലയില്‍ വിളമ്പുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും സാധാരണമാകുമ്പോള്‍ ഇത്തവണ തന്റെ കവിതകള്‍ കൊണ്ട് മലയാളം ഭാഷയെ ധന്യമാക്കിയ കാവ്യാചാരന്‍ പ്രൊഫ. വി. മധുസൂദനന്‍ നായരുടെ പ്രഭാഷണവും സാന്നിധ്യവും സദസ്സിന് മാധുര്യമേറുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊവിന്‍സുകളുടെ സെക്രട്ടറിമാരുമായി ബന്ധപ്പെടുക. ഡോ. വികാസ് നെടുമ്പള്ളില്‍ : 469-688-9979; സുജിത് തങ്കപ്പന്‍ : 972-369-3052
……………………………………………………………………………………………..

Share This:

Comments

comments