രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 8വിക്കറ്റ് ജയം.

0
326

ജോണ്‍സണ്‍ ചെറിയാന്‍.

മെല്‍ബണ്‍:ഓസ്ട്രേലിയയ്ക്കെതിരെ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 8വിക്കറ്റ് ജയം.രണ്ട് ഇന്നിങ്സിലും ഇന്ത്യ   കാഴ്ചവച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍  രണ്ടാം ടെസ്റ്റിനിറങ്ങിയ ടീം ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റിലേറ്റ പരാജയത്തിനുള്ള മധുര പ്രതികാരമാണിത്.നാല് ടെസ്റ്റുള്ള പരമ്പരയില്‍ 1-1 സമനിലയിലാണ് ഇരുടീമുകളും.ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി അടിച്ച്‌ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുതൂണായ രഹാനെയാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ച്‌ .ആദ്യ ഇന്നിങ്‌സില്‍ (112) സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 27 റണ്‍സുമായി പുറത്താവാതെനിന്നു.പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജനുവരി 7 ന് ആരംഭിക്കും.

Share This:

Comments

comments