Home Literature കാലം നിന്നില്‍ ചുളിവുകള്‍ വീഴ്ത്താന്‍ തുടങ്ങുമ്പോള്‍ – സിബിന്‍ തോമസ്
കാലം നിന്നില്‍ ചുളിവുകള്‍ വീഴ്ത്താന്‍ തുടങ്ങുമ്പോള്‍ – സിബിന്‍ തോമസ്
*******************
ഒരു പക്ഷെ കാലം നിന്നില്‍ ചുളിവുകള്‍
വീഴ്ത്താന്‍ തുടങ്ങുമ്പോള്‍ ആവും
നീ എന്‍റെ പ്രണയം തിരിച്ചറിയുന്നത്…
അതിജീവനത്തിന്റെ പാതകള്‍
തേടി ഞാന്‍ യാത്ര ആയപ്പോള്‍ ….
ഋതുചക്രം മാറിമറിഞ്ഞപ്പോള്‍ …..
നിന്നില്‍ ഉപേക്ഷിച്ചിട്ടുപോയ –
എന്‍റെ ഹൃദയത്തെ –
തേടിയുള്ള യാത്രയില്‍ ആയിരുന്നു –
ഞാന്‍…. അറിയാതെ
പരസ്പരം പറയാതെ
തീക്ഷണമായ സ്നേഹം നെഞ്ചില്‍ നിറച്ചിരുന്നു നാം….
നിന്‍റെ സംസാരം
എന്‍റെ ഹൃദയത്തെ പുളകം കൊള്ളിച്ചിരുന്നത് നീയും,
എന്‍റെ ഭാവന
നിന്‍റെ അലസമായ മുടി ഇഴകളില്‍ ചുംബിച്ചിരുന്നത് ഞാനും,
അറിയാതെ പോയോ ?
ലോകക്രമം നമ്മെ അകറ്റി
എങ്ങിലും ഈ അകല്ച്ചയില്‍ പോലും
നമ്മുടെ മനസ്സുകള്‍ അടുത്തുകൊണ്ടിരിക്കുന്നു.
ഈ വഴി പിരിയാന്‍ നേരത്ത് സ്നേഹം തരിച്ചറിയപെടുന്നു ……

///സിബിന്‍ തോമസ്/// യു.എസ് മലയാളി///
Comments
comments