ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം;തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ ഒന്നുമുതല്‍ കനത്ത മഴയ്ക്ക് സാധ്യത.

0
107

ജോണ്‍സണ്‍ ചെറിയാന്‍.

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ ഒന്നുമുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കല്‍, കേരളം, മാഹി, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശിന്‍റെ തെക്കന്‍ തീരം, എന്നിവിടങ്ങളില്‍ ഡിസംബര്‍ രണ്ടിനും മൂന്നിനും വ്യാപകമായ മഴയുണ്ടാകും.

Share This:

Comments

comments